യാത്ര ചെയ്യുകയായിരുന്നു
കുന്നിൻ ചെരുവിലൂടെ മഴക്കൊപ്പം
കാർമേഘങ്ങളെ തൊടാൻ കാടിന്റെ ഉയിരാകാൻ
ചുരം കയറാൻ വഴിയരികിൽ പൂത്തുനിന്നൊരു -
കാട്ടുമുല്ലപ്പൂ കൂട്ടുവന്നു
മലദൈവത്തിനു കാണിക്ക വെച്ച്, മുല്ലപ്പൂവിനെ
ചങ്കിൽ പൊതിഞ്ഞ് യാത്ര തുടർന്നു
മഴയുടെ നനവും മലയുടെ നിറവും
ഒരേ കണ്ണിൽ കണ്ടു
മഴത്തുള്ളി വിണിതെൻ പ്രണയനാളം എരിഞ്ഞു
തെക്കൻകാറ്റ് മുടിയഴിച്ച് മദമെടുത്ത് വന്നപ്പോ -
ഉയിരിന്നു കൂടെ നിന്നെ ചേർത്തുവെച്ചു
കുറുനരി കൂവുന്ന ഇരുളുള്ള വീഥികളിൽ ,പതറാതെ
ഇടറാതെ കൂടെനിന്നു
എന്നിട്ടുമെൻ സഖി മഴതോർന്നൊരു സന്ധ്യയിൽ
യാത്ര പറയാതെ പോയതെന്തേ ?
ഈ വഴിത്താരയിൽ ഓരോരോ ഞൊടിയിലും
നിന്മുഖം തേടുന്നു ഇന്നുപോലും
നിന്നെപ്പുണർന്നോരെൻകരങ്ങൾക്കിന്നും
കാട്ടുമുല്ലപ്പൂവിൻ സുഗന്ധമുണ്ട്.
ഹരിനാരായണൻ